മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചര്‍ എക്‌സ് എഐ ഓണം കോണ്ടസ്റ്റില്‍ പങ്കെടുക്കൂ, അടിപൊളി സമ്മാനങ്ങള്‍ നേടൂ

എവിടെ തിരിഞ്ഞാലും ഇപ്പോള്‍ എഐ അല്ലേ... എന്തിനും ഏതിനും എഐ... തൊഴില്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എഐ. നമ്മുടെ ഓണത്തിലും എഐ നിറഞ്ഞാല്‍ എങ്ങനെയുണ്ടാകും? ഇത്തവണ ഓണത്തിന് റോബോട്ട് മാവേലി വന്നാലോ? രാവിലെ വീട്ടില്‍ പൂക്കളം ഇടുന്നത് എഐ റോബോട്ട് ആണെങ്കിലോ? സദ്യ വിളമ്പുന്നത് റോബോട്ട് ആണെങ്കില്‍ പണി കുറഞ്ഞില്ലേ, അമ്മമാര്‍ക്ക് ഒക്കെ ഇച്ചിരി വിശ്രമവും ആകും.
ആലോചിച്ചുനോക്കൂ. നിങ്ങള്‍ക്കുമുണ്ടോ ഇതുപോലുള്ള കിടിലന്‍ ആശയങ്ങള്‍? ഉണ്ടെങ്കില്‍ ജി- ടെക് അവതരിപ്പിക്കുന്ന മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചര്‍ എക്‌സ് എഐ ഓണം- ക്രിയേറ്റീവ് പ്രെഡിക്ഷന്‍ കോണ്ടസ്റ്റില്‍ പങ്കെടുക്കൂ, അടിപൊളി സമ്മാനങ്ങള്‍ നേടൂ.
എഐ വന്നാല്‍ ഓണക്കാലം എങ്ങനെ മാറുമെന്ന് സങ്കല്‍പ്പിക്കാനും അതിനെ ഷോകേസ് ചെയ്യാനുമുള്ള അവസരം ഒരുക്കുന്ന ഒരു മത്സരമാണിത്. കിടിലന്‍ സമ്മാനങ്ങളുമുണ്ട്. എന്താണല്ലേ സ്മാര്‍ട്ട്‌ഫോണും സ്മാര്‍ട്ട് വാച്ചുകളും.
മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത ഓണം എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുക. നിങ്ങളുടെ ആശയം ഉള്‍ക്കൊള്ളുന്ന ഇമേജ് ക്രിയേറ്റ് ചെയ്യുക. എഐ ടൂള്‍ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാം, അല്ലെങ്കില്‍ കൈ കൊണ്ട് വരയ്ക്കക്കാം. മാതൃഭൂമി ഡോട്ട് കോം എഐ ഓണം കോണ്ടസ്റ്റ് പേജില്‍ നിങ്ങളുടെ ആശയങ്ങള്‍ അപ്‌ലോഡ് ചെയ്യാം. ഒപ്പം ജി-ടെകിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യാന്‍ മറക്കരുത്.
മികച്ച എന്‍ട്രികള്‍ അയക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികളുടെ പേരുകള്‍ മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിക്കും.
നിബന്ധനകള്‍:
ചിത്രങ്ങള്‍ 2 MB-യില്‍ കൂടരുത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധി ഇല്ല.
എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍10.
Content Highlights: Mathrubhumi.com Future X AI Onam Contest