മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം 23ന്

കൊച്ചി: മാതൃഭൂമി ഡോട്ട് കോം ചുങ്കത്ത് ജ്വല്ലറിയുമായി ചേര്‍ന്ന് ഒരുക്കുന്ന രണ്ടാമത് അഖില കേരളാ വടംവലി മത്സരം ഓഗസ്റ്റ് 23ന് കൊച്ചിയില്‍ നടക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഹെലിപാഡ് ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ മത്സരം തുടങ്ങും. പ്രവേശനം സൗജന്യമാണ്.
ആകെ 20 ടീമുകളാണ് വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപ 10,000 രൂപയും സമ്മാനം ലഭിക്കും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന മറ്റ് നാല് ടീമുകള്‍ക്ക് 5,000 രൂപ വീതം ലഭിക്കും. എറണാകുളം ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.
Content Highlights: all kerala tug of war competition