ലേലത്തിനുള്ള പദ്ധതികള്‍ അവഗണിച്ചു; സണ്‍റൈസേഴ്‌സിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്

ഹൈദരാബാദ്: ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നേരത്തെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ആദ്യ ഇലവനില്‍ പോലും ഉള്‍പ്പെടുത്താതെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ ഫ്രാഞ്ചൈസി ഇപ്പോള്‍ സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ചുമായും ഉടക്കി.
ഇത്തവണത്തെ ഐപിഎല്ലിന്റെ ഭാഗമായുള്ള മെഗാ താരലേലം അവസാനിച്ച് ദിവസങ്ങള്‍ക്കു പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. ലേലത്തിനു മുമ്പ് താന്‍ നല്‍കിയ നിര്‍ദേശങ്ങളും പദ്ധതികളും ടീം അവഗണിച്ചതിനെ തുടര്‍ന്നാണ് കാറ്റിച്ചിന്റെ രാജിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേലത്തിനു മുമ്പുള്ള പദ്ധതികളെല്ലാം അവഗണിച്ചാണ് മാനേജ്‌മെന്റ് ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുത്തതെന്നും കാറ്റിച്ച് ആരോപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ടീമിന്റെ മുഖ്യ പരിശീലകനും മുന്‍ ഓസീസ് താരവുമായിരുന്ന ടോം മൂഡിയാണ്. കാറ്റിച്ചിനെ സഹപരിശീലകനായി സണ്‍റൈസേഴ്‌സിലെത്തിച്ചത്.
Content Highlights: Simon Katich has left his role as Sunrisers Hyderabad assistant coach
Content Highlights: