'പുല്ലിനെ പുല്ലെന്നു വിളിക്കാന്‍ കഴിയുമ്പോള്‍ ഭാഷ സ്വതന്ത്രമാകുന്നു'

#ജയകൃഷ്ണന്‍
ബെര്‍നാര്‍ദോ ആച്ചഗ | Photo: Wikipedia
ബെര്‍നാര്‍ദോ ആച്ചഗ | Photo: Wikipedia

'കുട്ടിക്കാലത്ത് എന്റെ ഭാഷയില്‍ എന്തെങ്കിലും സവിശേഷതയുള്ളതായി എനിക്ക് തോന്നിയില്ല. ഞാന്‍ അച്ഛനെ അത്താ(Atta) എന്നും അമ്മയെ അമാ(Ama) എന്നും വിളിച്ചു. മഴയെ എബി എന്നും സൂര്യനെ എഗുച്കി എന്നും വിളിക്കുന്നതു പോലെ'. 

തന്റെ ഭാഷയായ ബാസ്‌ക് (Basque) നെപ്പറ്റി ലോകപ്രശസ്ത എഴുത്തുകാരനായ ബെര്‍നാര്‍ദോ ആച്ചഗ (Bernardo Atxaga യഥാര്‍ത്ഥ പേര് Joseba Irazu Garmendia) എഴുതിയ ഒരു ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. ഏകദേശം നാലായിരത്തോളം വര്‍ഷത്തെ പഴക്കമുള്ള ഭാഷയാണ് ബാസ്‌ക്. പക്ഷേ തന്റെ ഭാഷയുടെ പൗരാണികതയോ അതിലെ മറ്റെങ്ങും കേള്‍ക്കാനാവാത്ത കഥകളോ മിത്തുകളോ അല്ല അതിനെ തനിക്ക് പ്രിയപ്പെട്ടതാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആ ഭാഷയാണ് തങ്ങള്‍ക്ക് ഏറ്റവും നന്നായറിയാവുന്നത്. ആ ഭാഷയാണ് നിത്യജീവിതത്തില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായിട്ടുള്ളത്.

Content Highlights: International Mother Language Day 2023, Bernardo Atxaga, Basque, Obabakoak book, Jayakrishnan

Continue reading