ആരോഗ്യപരിപാലനത്തില്‍ 120 വര്‍ഷത്തെ മഹത്തായ പാരമ്പര്യവുമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

വൈദ്യരത്‌നം പി.എസ്. വാരിയര്‍ 1902-ല്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയാണ് ആയുര്‍വേദരംഗത്തെ നവോത്ഥാനത്തിനും ഇരുപതാം നൂറ്റാണ്ടില്‍ ആയുര്‍വേദത്തിന് ആഗോള തലത്തിലുണ്ടായ അംഗീകാരത്തിനും നാന്ദികുറിച്ചത്.
ആയുര്‍വേദത്തിന്റെ പ്രയോഗവും പ്രചാരണവും ലക്ഷ്യമാക്കി കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം ഇന്ന് വളര്‍ന്ന് വികസിച്ച് ചികിത്സാരംഗത്ത് ബഹുമുഖമായ പ്രവര്‍ത്തനം നടത്തുന്ന ക്രേന്ദ്രമായി ഉയര്‍ന്നിരിക്കുന്നു. വര്‍ഷംതോറും എട്ടുലക്ഷത്തിലധികം രോഗികള്‍ക്ക് ഈ ആതുരശുശ്രൂഷാകേന്ദ്രം ആശ്വാസമരുളുന്നു എന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയുടെ വൈപുല്യം വ്യക്തമാക്കാന്‍ സഹായിക്കും.
ഓഷധനിര്‍മ്മാണത്തിന് അറുനൂറില്‍പ്പരം ഓഷധദ്രവ്യങ്ങള്‍ ആര്യവൈദ്യശാല സംഭരിച്ചുപോരുന്നുണ്ട്. വലിയ ഓഷധസസ്യത്തോട്ടങ്ങള്‍ ആര്യവൈദ്യശാലയ്ക്കുണ്ട്. പരിചയസമ്പന്നരായ ഏജന്‍സികളും ഗിരിജനസൊസൈറ്റികളും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും ഓഷധനിര്‍മ്മാണത്തിനാവശ്യമായ ദ്രവ്യങ്ങള്‍ ലഭ്യമാക്കുന്നു.
മരുന്നുത്പാദനം, ചികിത്സ, ധര്‍മ്മകാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുറമെ ഓഷധസസ്യങ്ങളിലും, ചികിത്സാതലത്തിലും, ഓഷധനിര്‍മ്മാണ-ഉത്പാദനതലങ്ങളിലും ആയുര്‍വേദശാസ്ത്രത്തിലും ആര്യവൈദ്യശാല ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരുന്നു. ആയുഷ് അംഗീകൃത ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയാണ് ആര്യവൈദ്യശാലയ്ക്കുള്ളത്. ഭാരതസര്‍ക്കാരിന്റെ ഡി.എസ്.ടി.; സി.എസ്സ്.ഐ.ആര്‍.. സി.സി.ആര്‍.എ.എസ്സ്. എന്നിങ്ങനെ പല സ്ഥാപനങ്ങളുമായും സംയുക്ത മായി വിവിധ വിഷയങ്ങളില്‍ ഗവേഷണം നടന്നുവരുന്നു. ശാസ്ത്രഗ്രന്ഥങ്ങള്‍, റിപ്പോര്‍ട്ടുകള്‍, ''ആര്യവൈദ്യന്‍' ത്രൈമാസിക മെഡിക്കല്‍ ജേര്‍ണല്‍ എന്നിവയ്ക്കായി ഒരു പ്രസിദ്ധീകരണ വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദകോളേ ജിന്റെ നടത്തിപ്പിനായി ആര്യവൈദ്യശാല ധനസഹായം നല്‍കുന്നുമുണ്ട്.
ഇതിനൊക്കെപ്പുറമെ ആര്യവൈദ്യശാല കേരളീയകലയായ കഥകളിയുടെ പരിപോഷണത്തിനായി പ്രസിദ്ധമായ പി.എസ്.വി. നാട്യസംഘം നടത്തിപ്പോരുന്നു.
ഏഴംഗങ്ങളുള്ള ട്രസ്റ്റ് ബോര്‍ഡിന്റെ നിയന്ത്രണത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമാണ് ആര്യവൈദ്യ ശാല പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.aryavaidyasala.com
Tel: +91 483 280 8000
E-mail : mail@aryavaidyasala.com
Content Highlights: kottakkal arya vaidya sala health expo 2022