ഒരു ബൈക്ക്, രണ്ട് ഹെൽമറ്റ്; 13 മണിക്കൂര്‍ ജോലി; മാസവരുമാനം 85,000 രൂപവരെ

ബൈക്ക് ടാക്‌സി ഡ്രൈവര്‍ | Photo: Screen grab/ X: Karnataka Portfolio
ബൈക്ക് ടാക്‌സി ഡ്രൈവര്‍ | Photo: Screen grab/ X: Karnataka Portfolio

രാജ്യത്താകെ ബൈക്ക്‌ ടാക്‌സികള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യപൂര്‍വമുള്ള യാത്ര സാധ്യമാക്കുന്നതിന് പുറമേ, സ്വന്തമായി ബൈക്കും ലൈസന്‍സുമുള്ള യുവാക്കള്‍ക്ക് വരുമാനമാര്‍ഗവുമാണ്. ഊബറും റാപ്പിഡോയും അടക്കംനിരവധി ബൈക്ക് ടാക്‌സി സേവനദാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഊബര്‍, റാപിഡോ ബൈക്ക് ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. മാസം 80000 മുതല്‍ 85000 രൂപവരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ബെംഗളൂരുവില്‍ ബൈക്ക് ടാക്‌സി ഓടിക്കുന്ന യുവാവ് വെളിപ്പെടുത്തുന്നത്. ദിവസം 13 മണിക്കൂര്‍വരെ ജോലി ചെയ്താണ് ഈ വരുമാനമുണ്ടാക്കുന്നതെന്നും യുവാവ് പറയുന്നു.

ഡിസംബര്‍ നാലിന് കര്‍ണാടക പോര്‍ട്‌ഫോളിയോ എന്ന എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഡ്രൈവറും വീഡിയോ എടുക്കുന്ന ആളും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ വീഡിയോയാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ യുവാവിനോട് സംസാരിക്കുന്ന ആള്‍, ഞങ്ങള്‍ക്ക് ഇത്രയും സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് പറയുന്നതും കേള്‍ക്കാം.

Content Highlights: Bengaluru bike taxi driver reveals earning ₹80,000-₹85,000 monthly working 13 hours daily