ആ കൊലപാതകിയെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു; കച്ചിവണ്ടിയിലെ കച്ചി പോലെ മുടിയുള്ളയാള്‍; ഒടുവിൽ ജയിലിലേക്ക്

അജ്ഞാത പ്രതികളെ പിടിക്കാൻ രേഖാചിത്രങ്ങൾ സഹായിക്കുന്ന പോലെ അഴുകിയ മൃതദേഹങ്ങളുടേതെന്ന് കണ്ടെത്താനും രേഖാചിത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് രേഖാചിത്രകലാകാരനും കോട്ടയം എസ്ഐയുമായ രാജേഷ് മണിമല. മൃതദേഹത്തിന്റെ ഫോട്ടോ എടുത്തശേഷം മൊത്തം വരച്ചെടുക്കുകയാണ് ചെയ്യാറ്. എന്നിട്ട് കാണാതായവരുടെ ലിസ്റ്റുള്ള സ്റ്റേഷനുകളിലേക്ക് അയക്കും. അതു പോലെ ചില കൊലപാതകക്കേസുകളില്‍ മുഖമാകെ ആസിഡൊഴിച്ച് വികൃതമാക്കിക്കളയുമ്പോൾ സൂപ്പർ ഇംപോസ് ചെയ്ത് മുഖം സൃഷ്ടിച്ചെടുക്കുന്ന പതിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവ്വീസ് സ്റ്റോറി അഭിമുഖ പരമ്പരയിൽ തന്റെ രേഖാചിത്രവരയനുഭവങ്ങൾ പങ്കുവെക്കുകയാണ് അുദ്ദേഹം.
പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകത്തെ തുടർന്ന് വരച്ച രേഖാചിത്രത്തിൻഡറെ പേരിൽ താൻ വേട്ടയാടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പ്രതി നല്ല മുടിയുള്ള ആളാണ്. പക്ഷേ, വലിയ വഴക്കും അടിപിടിയുമൊക്കെ കഴിഞ്ഞു പോകുമ്പോള്‍ ഈ മുടിയൊക്കെ അലമ്പിക്കിടക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടി അക്രമിയെ പ്രതിരോധിച്ചിരുന്നു. പിടിയും വലിയും നടന്നിരുന്നു. എനിക്ക് ദൃക്‌സാക്ഷി പറയുന്ന മൊഴിക്കനുസരിച്ചേ വരക്കാനാവൂ. എന്നോട് അവര്‍ പറഞ്ഞത് ഈ കച്ചിവണ്ടിയില്‍ കച്ചി കൊണ്ടുപോവുന്നതു പോലെ മുടിയുള്ള ആള്‍ എന്നാണ്', അങ്ങനെയാണ് ആ ചിത്രം പിറക്കുന്നത്, രാജേഷ് മണിമല പറഞ്ഞു.
Content Highlights: sketch artist rajesh manimala interview part 2 perumbavoor ameerul islam case,murder,nileena atholi