'പഠിച്ച കള്ളിയാണെന്നു വരെ പറഞ്ഞു; കുഴഞ്ഞുവീണ് മരിച്ചുപോയെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോയി'

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് വ്യാജ ലഹരിമരുന്നു കേസിൽ 72 ദിവസം ജയിലിൽ കഴിയേണ്ടിവന്നു എന്നത് സത്യമാണെങ്കിൽ ഏറെ ഗൗരവകരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്. 72 ദിവസം ജയിലിൽ കിടന്നതിന് ഒരോ ദിവസവും ഒരു ലക്ഷം രൂപ എന്ന നിലയിൽ 72 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജി നൽകിയത്. സർക്കാർ സമഗ്രമായ ഉത്തരം നൽകണമെന്നാണ് ഈ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരിക്കുന്നത്. ഹൈക്കോടതി തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പറഞ്ഞു.
Content Highlights: Interview with sheela sunny, social, drug case, excise, mathrubhumi,nileena atholi