'ക്രൂരതയുടെ ആഘോഷം സ്‌ക്രീനില്‍ നിന്നും സ്‌കൂളിലേക്ക്, നടക്കുന്നത് ഹിംസയുടെ വിളവെടുപ്പ്'

സ്‌കൂള്‍കുട്ടികള്‍ അക്രമങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടി വരികയാണ്. കൊച്ചിയില്‍ മിഹിര്‍ അഹമ്മദ് എന്ന പതിനഞ്ചുകാരന്‍ ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ച സംഭവത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അവയിലൊന്നു മാത്രം. ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്ത് സ്‌കൂള്‍ ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന 14-കാരനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിച്ചത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ അക്രമവാസന ഇങ്ങനെ കൂടുന്നത്? മനോരോഗ വിദഗ്ധര്‍ സംസാരിക്കുന്നു.
ആക്രമിച്ച് കാര്യം നേടുന്ന രീതി വര്‍ധിച്ചുവരുന്നു, പ്രധാന കാരണം വീഡിയോ ഗെയിമും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും
Content Highlights: child behaviour crime and parenting problems