ആയുധവുമായി സ്ത്രീകളെത്തി, മുട്ടുമടക്കി രാജാവ്; ഫ്രഞ്ച് വിപ്ലവത്തിന്റെ ആണിക്കല്ലായ പെൺകൂട്ടം

മനുഷ്യചരിത്ര മുന്നേറ്റങ്ങളില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് എല്ലാക്കാലവും തമസ്‌കരിക്കപ്പെടാറുണ്ട്. ഏതാനും പുരുഷചിന്തകരുടെ ആഹ്വാനങ്ങളും ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ പ്രതിഷേധങ്ങളും മാത്രമാണ് പലര്‍ക്കും ഫ്രഞ്ച് വിപ്ലവം. എന്നാൽ, ലോകത്തെ തന്നെ രാഷ്ട്രീയമായി ഉടച്ചുവാര്‍ത്ത ഈ വിപ്ലവത്തിന് കരിങ്കല്‍ത്തറ പാകിയത് ഒരുകൂട്ടം സ്ത്രീകളാണ്. 1789 ഒക്ടോബര്‍ അഞ്ചിനാണ് വെർസായ് മാര്‍ച്ചിലൂടെയായിരുന്നു അത്. സ്ത്രീകളുടെ ആ മാർച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ ആണിക്കല്ലായി മാറുകയായിരുന്നു.
Content Highlights: Women's March on Versailles