അസഭ്യം മാത്രമോ 'തൊപ്പിക്ക്' വിനയായത്? സാമൂഹിക മാധ്യമങ്ങളിലെ അശ്ലീലവും നിയമകുരുക്കും| Law point

LAW POINT
#അഡ്വ. ആര്‍.വി. ഗ്രാലന്‍
പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ നിഹാലിന്റെ ലൈവ്, വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ | Photo: Screen grab/ YouTuBeViRuS, Mathrubhumi News
പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ നിഹാലിന്റെ ലൈവ്, വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ | Photo: Screen grab/ YouTuBeViRuS, Mathrubhumi News

സാമൂഹികമാധ്യമങ്ങളിൽ തെറിവിളിയും റേപ്പ് ജോക്സും പറയുന്ന ഒരു കൂട്ടം വ്ളോഗർമാരും അവരെ ആഘോഷിക്കുന്ന ആരാധകക്കൂട്ടവുമുണ്ടെന്നത് യാഥാർഥ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരാ ലോകം അറിയാതെ ഇതൊരു ഭീകരമായ സമാന്തര ലോകം സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാളായ തൊപ്പി അഥവാ നിഹാദാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കുട്ടികളുടെ ആരാധ്യപുരുഷനായ തൊപ്പിക്കെതിരേ ആദ്യം മലപ്പുറം വളാഞ്ചേരി പോലീസും പിന്നാലെ കണ്ണൂര്‍ കണ്ണപുരം പോലീസും കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നിഹാല്‍  അസഭ്യം കലര്‍ന്ന പാട്ട്  പാടിയതിനും നിയമലംഘനം നടത്തിയെന്നും മറ്റുമുള്ള പ്രദേശവാസിയുടെ പരാതി ഉള്‍പ്പെടയുളള പരാതികളാണ് നിഹാലിന് വിനയായത്. അശ്ലീലം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് നിഹാലിനെതിരേ  ഇന്‍ഫര്‍മേഷന്‍ ടെക്ക്‌നോളജി (ഐ.ടി) നിയമത്തിലെ  വകുപ്പ് 67 പ്രകാരവും ജനക്കൂട്ടം കേള്‍ക്കെ അസഭ്യം കലര്‍ത്തിയ പാട്ട് പാടിയതിന് ഐ പി സി വകുപ്പ് 294 ( ബി ) പ്രകാരവും  പൊതുവഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് ഐ പി സി 283 ആം വകുപ്പ് പ്രകാരവും പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇതില്‍ ഐ.പി സി പ്രകാരമുള്ള കുറ്റങ്ങള്‍ ജാമ്യം നല്‍കാവുന്നവയായതിനാലാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തശേഷം തൊപ്പിക്ക് ജാമ്യത്തിലിറങ്ങാനായത്. പക്ഷേ തൊപ്പിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ  ഉള്ളടക്കം ഗൗരവകരമായ  ഐ.ടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി പറയുന്ന കണ്ണപുരം പോലീസിന്റെ എഫ്. ഐ. ആറിലെ ഐ. ടി നിയമം 67 ആം വകുപ്പ് ഉള്‍പ്പടെയുള്ളവ മൂന്നുവര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ ഗൗരവമേറിയ കുറ്റാരോപണം തൊപ്പിക്കെതിരേ ഉണ്ട്.

എന്നാൽ വെറുമൊരു പദപ്രയോഗം കൊണ്ടു മാത്രം എന്തിന് തൊപ്പിയെ കടന്നാക്രമിക്കുന്നുവെന്നാണ് തൊപ്പി ഫാൻസിന്റെ ചോദ്യം. നിയമപരമായും യുക്തിപരമായും ഇതിനപ്പുറത്തേക്ക് നിരവധി പിഴവുകൾ തൊപ്പിയുടെ പക്കൽ നിന്ന് പറ്റിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലെ തെറിവിളി, അശ്ലീലത പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ഈ ഗണത്തിൽ പെടും. ഈ വിഷയത്തെ നിയമപരമായി അവലോകനം ചെയ്തു നോക്കാം.

പരാതിയുമായി ആരെങ്കിലും ഒരാള്‍ പോലീസിനെ സമീപിച്ചാല്‍

ക്രിമിനല്‍ നടപടി നിയമപ്രകാരം മേല്‍പ്പറഞ്ഞ രീതിയിലുള്ള പ്രവൃത്തികള്‍ സാമൂഹ്യ മാധ്യമത്തിലും  മറ്റും ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടായാല്‍ അത് മൂലം ബുദ്ധിമുട്ടനുഭവിച്ച ഏതൊരാള്‍ക്കും സ്ഥലത്തെ അധികാരപരിധിയുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാം. പോലീസ് ക്രിമിനല്‍ നടപടി നിയമം വകുപ്പ് 154 പ്രകാരം ഉചിതമായ വകുപ്പ് ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകൊള്ളും. ഇതില്‍ പോലീസ് അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ മാത്രം മജിസ്‌ട്രേറ്റ് കോടതിയെ സ്വകാര്യ അന്യായത്തിലൂടെ (പരാതി)  സമീപിച്ച് പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടാം. ഏത് രീതിയിലാണെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി ഉറച്ചു നില്‍ക്കാന്‍ ഒരു പരാതിക്കാരന്‍ ഉണ്ടായാല്‍ മതി.

സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം ചൊരിയുന്നവര്‍ക്കുള്ള ശിക്ഷ ഇപ്രകാരം

ഐ. ടി നിയമം ഫലപ്രദമായി ഉപയോഗിച്ച്  ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസ് നിയമത്തിലെ 67 ആം വകുപ്പ് ചുമത്തുന്നുണ്ട്. സ്ത്രീ വിരുദ്ധവും അശ്ലീലവുമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഉപകരണങ്ങളും വഴി പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുന്നവര്‍ക്ക് ആദ്യവട്ടം കുറ്റം തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് മൂന്ന് വര്‍ഷം വരെയാകാവുന്ന തടവും അഞ്ച് ലക്ഷം വരെയാകാവുന്ന പിഴയുമാണ്. ഒരുവട്ടം ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം വരെയാകാവുന്ന തടവും 10 ലക്ഷം വരയാകാവുന്ന പിഴയും ശിക്ഷയായി ലഭിച്ചേക്കും.

കുറ്റമായി ആരോപിക്കപ്പെട്ട ഡിജിറ്റല്‍ ദൃശ്യശ്രാവ്യ ഉള്ളടക്കം കാണുന്നവര്‍ക്കും

Content Highlights: social media influnencer thoppi arrest

Continue reading