മുഴങ്ങുന്നു ഹല്ലാ ബോൽ, തെരുവുനാടകത്തിന്റെ ആചാര്യൻ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു | Pathbreakers

സഫ്ദാർ ഹാഷ്മി/ ഫോട്ടോ കടപ്പാട്: സിപിഐ ട്വിറ്റർ
സഫ്ദാർ ഹാഷ്മി/ ഫോട്ടോ കടപ്പാട്: സിപിഐ ട്വിറ്റർ

അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ഹല്ലാ ബോൽ (നിങ്ങള്‍ ശബ്ദമുയര്‍ത്തൂ)....

അത് കേട്ട് നിന്ന് ജനകൂട്ടം ആരവങ്ങൾ പൊഴിച്ചു. നിസഹായരായി നിന്ന ഒരു ജനതയ്ക്കു മുന്നിലേക്ക് ആ ചെറുപ്പക്കാരന്‍ ഇറങ്ങി. അവരെ ഉദ്‌ബോധിപ്പിച്ചു, അവർക്ക് വേണ്ടി സംസാരിച്ചു, അവസാനം അതേ തെരുവില്‍ എതിരാളികളാൽ അദ്ദേഹം ചോര വാര്‍ന്ന് മരണത്തെ പുല്‍കി. ഇത് സഫ്ദര്‍ ഹാഷ്മിയുടെ ജീവിതമാണ്. ഇന്ത്യന്‍ തെരുവീഥികളെ തന്റെ നാടകം കൊണ്ട് പിടിച്ചിരുത്തിയ സഫ്ദര്‍ ഹാഷ്മിയുടെ ജീവിതം ഇന്നും വിപ്ലവകാരികളുടെ മനസില്‍ അണയാത്ത ജ്വാലയാണ്. കലയെ രാഷ്ട്രീയമായ ഉദ്‌ബോധനത്തിനായി മാറ്റിയെടുക്കാമെന്ന് കാണിച്ചുതന്ന വിപ്ലവകാരിയായ നാടകകലാകാരന്‍. അധ്യാപകൻ, മാധ്യമപ്രവർത്തകന്‍, നാടകകലാകാരൻ സർവോപരി ഒരു മനുഷ്യസ്നേഹി... അതാണ് സഫ്ദർ.

Content Highlights: Life story of safdar hashmi

Continue reading