സാമര്‍ത്ഥ്യമുണ്ടെങ്കിലും ശൂദ്രന്‍ ധനം സമ്പാദിക്കരുത്; ജാതിക്കോമരങ്ങള്‍ക്ക് സോമരസം പകര്‍ന്ന മനുസ്മൃതി

''എങ്ങുമനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈകള്‍ നൊന്തീടുന്നു
എങ്ങോമര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു''- എന്‍.വി.കൃഷ്ണവാരിയര്‍
എത്രകാലമായിക്കാണും മനുഷ്യന്‍ ഇത്ര വിശാലമായി ചിന്തിച്ചു തുടങ്ങിയിട്ട് ? മൂന്നു ലക്ഷത്തിലേറേ വര്‍ഷം നീണ്ട പരിണാമചരിത്രത്തില്‍ ഈ ഉന്നതചിന്തയിലേക്ക് മനുഷ്യന്‍ നടന്നടുത്തിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. സംഘജീവിതം തുടങ്ങിയ കാലം മുതല്‍ക്കേ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതായിരുന്നു നിയമം. ഭക്ഷണം, ലൈംഗികത, അധികാരം എല്ലാറ്റിനും മാനദണ്ഡം കൈയൂക്കുതന്നെ. തോല്‍ക്കുന്നവര്‍ ജയിക്കുന്നവരുടെ അടിമയാകുന്നു. വിജയിയെ പ്രീതിപ്പെടുത്തുന്നതിന്റെ പ്രതിഫലമാണ് അവരുടെ ശിഷ്ട ജീവിതം. അടിമത്തത്തിന്റെ ചരിത്രം തേടിനടന്നാല്‍ നമ്മള്‍ പൂര്‍വികര്‍ക്കരികിലെത്തും.
Content Highlights: nammalangane nammalyi column, Slavery, human kind, Vimal kottakkal, social,manusmrithi