ലൈംഗികത, മാംസഭോജനം, മോഷണം, ധാര്‍മികത; ആരു പറഞ്ഞു; മനസ്സോ മറ്റൊരാളോ?

നമ്മളങ്ങനെ നമ്മളായി
#വിമൽ കോട്ടക്കൽ
.
.

''മനുഷ്യന്‍ എത്ര മനോഹരമായ പദം ''- മാക്സിം ഗോര്‍ക്കിയുടെ പ്രസിദ്ധമായ ഈ ഉദ്ധരണി പിന്നീട് ഒ.എന്‍.വി.യുടേയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടേയും വരികളിലൂടെ പാട്ടുകളായി. അത് നമ്മള്‍ പാടിനടന്നു. സത്യത്തില്‍ അതൊരു ആത്മപ്രശംസയാണോ..? നമുക്കു നോക്കാം.

കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളില്‍ ഒരു ഓട്ടോറിക്ഷയുടെ മുന്നില്‍പ്പെട്ട പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വണ്ടിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചത്. കക്കൂസ് കുഴിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ ശ്വാസംമുട്ടി മരിച്ചു, പുഴയില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടുമരിച്ചു, കിണറ്റില്‍വീണ ആടിനെ രക്ഷിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ നമുക്ക് ഇപ്പോള്‍ പുതുമയല്ല. എന്തിനാണ് മനുഷ്യന്‍ തനിക്ക് ഒരുപരിചയവും ബന്ധവുമില്ലാത്ത മനുഷ്യരേയും മൃഗങ്ങളേയും രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നത് ?

Content Highlights: nammalangane nammalayi,vimal kottakkal,human morality, sacrifice,truthfulness,evolution,emotion

Continue reading