പോയന്റ് ബ്ലാങ്കില്‍ അഞ്ച് വെടി; 82കാരനായ ആ കമ്മ്യൂണിസ്റ്റിനെ കൊന്നതെന്തിനായിരുന്നു?

ASSASSINATION FILES
#അജ്നാസ് നാസ്സർ
ഗോവിന്ദ് പൻസാരെ
ഗോവിന്ദ് പൻസാരെ

കാലത്തിനും ചരിത്രത്തിനും മുന്നേ നടന്ന വ്യക്തിത്വമായിരുന്നു സാമൂഹിക പ്രവർത്തകനും ട്രേഡ് യൂണിയനിസ്റ്റും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെ. ജാതീയതയ്ക്കും അന്ധവിശ്വാസത്തിനും അസമത്വത്തിനുമെതിരേ പോരാടിയ അദ്ദേഹത്തെ ഇല്ലാതാക്കേണ്ടത് ചില രാഷ്ട്രീയ ക്ഷുദ്രശക്തികളുടെ ആവശ്യമായിരുന്നു. അതവർ നടപ്പിലാക്കുകയും  ചെയ്തു. സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി പോരാടി വധിക്കെപ്പെട്ട മനുഷ്യരെ കുറിച്ചുള്ള കോളമായ Assassination Files ൽ ആദ്യമായി അടയാളപ്പെടുത്തുന്നത് ഗോവിന്ദ് പൻസാരെയുടെ ജീവിതമാണ്. 

2015 ഫെബ്രുവരി 16. മുംബൈയിലെ കൊലാപുരില്‍ ആസ്റ്റര്‍ ആദാര്‍ ഹോസ്പിറ്റലിന് മുന്നില്‍ ചെറുതല്ലാത്ത ഒരാള്‍ക്കൂട്ടമുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ പ്രിയപ്പട്ട 'അണ്ണാ' യുടെ ആരോഗ്യാവസ്ഥയെ കുറിച്ചായിരുന്നു. വാര്‍ധക്യം മൂലമുള്ള അവശതകൊണ്ടായിരുന്നില്ല 82കാരനായ അവരുടെ 'അണ്ണാ', ഗോവിന്ദ് പന്‍സാരെ എന്ന വയോധികന്‍ ഗുരുതരാവസ്ഥയില്‍ ആ ആശുപത്രിയിലായത്. അന്ന് പ്രഭാത നടത്തത്തിന് പോയി തിരിച്ചുവരുന്ന വഴി അദ്ദേഹത്തിനും ഭാര്യയ്ക്കും നേരെ ബൈക്കിലെത്തിയ അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഐ.സി.യുവില്‍ തന്നെ തുടര്‍ന്നു. നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബീച്ച് ക്രാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തി ഏതാനും മണിക്കൂറുകള്‍ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും വൈകാതെ മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തിന്റെ ഇടത്-തൊഴിലാളി മുന്നേറ്റ ചരിത്രത്തിലെ സംഭവബഹുലമായ ഒരധ്യായം കൂടിയായിരുന്നു അന്ന് ആ ആശുപത്രിയില്‍ അവസാനമായത്. 

Content Highlights: Life Govind pansare asssaination files Ajnas CPI Rationalist Communist, dabholkar

Continue reading