സൈന്യത്തിന് വിളിയെത്തിയത് പുലര്‍ച്ചെ 4.30ന്;കുതിച്ചെത്തി പാരാ കമാൻഡോസ്, എൻജിനിയർമാർ; നടന്നത് ചരിത്രം

ദുരന്തമേഖലയിലെ  സൈന്യത്തിന്റെ രക്ഷാപ്രവർത്തനം
ദുരന്തമേഖലയിലെ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം

രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രക‍ൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ സംഭവിച്ചതെന്നാണ് സൈന്യം തന്നെ അറിയിച്ചിരിക്കുന്നത്. അത്രയും വലിയ ദുരന്തത്തിൻറെ ആഘാതം അൽപമെങ്കിലും കുറക്കാൻ കഴിഞ്ഞത് സൈന്യത്തിന്റെ വരവും എൻഡിആർഎഫും പോലീസും ഫയർഫോഴ്സും സൈന്യവും എല്ലാം ചേർന്നുള്ള സംയുക്ത പ്രവർത്തനവുമാണ്. സൈന്യത്തിലെ മദ്രാസ് റജിമെന്റ് ലഫ്റ്റന്റ് കേണൽ ഹേമന്ദ് രാജുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്.

ജൂലൈ 30 ന് പുലര്‍ച്ചെ 1 മണിക്ക് ഉരുള്‍പൊട്ടലുണ്ടായി മൂന്ന് മണിക്കൂറാവുമ്പോഴേക്കും(4.30) കേരളസര്‍ക്കാറിന്റെ സഹായ അഭ്യര്‍ഥന സൈന്യത്തിന്റെ കേരള ആസ്ഥാനത്തിലേക്കും ബംഗളൂരു ആസ്ഥാനത്തിലേക്കും എത്തിയിരുന്നു. വേഗതയേറിയ ആ ആശയവിനിമയമാണ് ദുരന്തസ്ഥലത്ത് പട്ടാളത്തെ വേഗമെത്തിച്ചതും നൂറ് കണക്കിനാളുകളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്ന ഓപ്പറേഷന്റെ ഭാഗമാവാന്‍ 200 പേരുള്ള സൈന്യത്തിന്റെ മൂന്ന് കോളത്തിനെ 30ന് ഉച്ചക്ക് 12.30 ആവുമ്പോഴേക്കും സൈന്യത്തിന് സംഭവസ്ഥലത്ത് അണിനിരത്താനായി. കോഴിക്കോട് നിന്നും കണ്ണൂരു നിന്നുമെത്തിച്ച ജീവന്‍രക്ഷാ ഉപകരണങ്ങളുമായെത്തിയ സൈനികരും കൂട്ടത്തിലുണ്ടായിരുന്നു. 31ാം തീയതിയാവുമ്പോഴേക്ക് മദ്രാസ് മറാത്താ റജിമെന്റില്‍ നിന്നും സൈന്യത്തെ എയര്‍ലിഫ്റ്റ് ചെയ്ത് സംഭവസ്ഥലത്തെത്തിച്ചു. രക്ഷാ സേനക്കൊപ്പം തന്നെ ആദ്യം മൂന്ന് മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും പിന്നീട് രണ്ടെണ്ണവും തയ്യാറായി.

Content Highlights: indian military,hadr,wayanad landslide,para commandos, medicalteam,armyengineers

Continue reading