സ്ത്രീകളുടെ വോട്ടവകാശം ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് വരെ പറഞ്ഞു; പിന്നീട് നടന്നത് ചരിത്രം

വോട്ടവകാശത്തിനു വേണ്ടി സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും പോരാടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക ശേഷിയും സ്വത്തുടമസ്ഥതയും മാനദണ്ഡമാക്കിയായിരുന്നു പുരുഷന്മാർക്കും വോട്ടവകാശം ലഭിച്ചിരുന്നത്. തങ്ങൾക്ക് ലഭിച്ച അവകാശം സ്ത്രീകൾക്കും ലഭിക്കുന്നതിനെ എതിർക്കുന്നതിൽ ജൻമനാ വോട്ടവകാശം ലഭിച്ചവരും സമരം ചെയ്ത് നേടിയവരും പലപ്പോഴും ഒറ്റക്കെട്ടായിരുന്നു എന്ന് കാണാം."സ്ത്രീകൾ ഗാർഹിക ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകും എന്ന ഭയമാണ് അവരെ നയിച്ചിരുന്നത്. " ഒരു സ്ത്രീയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം അവളുടെ ഭർത്താവിനാണ്. അതുകൊണ്ട് അവനോടൊപ്പം അവളും വോട്ടവകാശം വിനിയോഗിക്കേണ്ടതില്ല." 'സ്ത്രീകൾക്ക് വോട്ട് ഉണ്ടെങ്കിൽ അത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ വിള്ളൽ ഉണ്ടാക്കും" എന്നായിരുന്നു വോട്ടവകാശത്തെ എതിർത്തിരുന്നവരുടെ വാദം . മദ്യവിരുദ്ധ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ യൂണിയൻറെ പിന്തുണ വോട്ടവകാശ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നതുകൊണ്ട് സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നത് തങ്ങളുടെ മദ്യപാനത്തെ ബാധിക്കുമോ എന്ന ഭയം പോലും എതിരാളികൾക്ക് ഉണ്ടായിരുന്നു."Politics are bad for Women and Women are bad for Politics" തുടങ്ങി നിരവധി വാദങ്ങളാണ് അവർ നിരത്തിയത്. സ്ത്രീ വോട്ടവകാശ വിരുദ് ചേരിയിൽ സ്ത്രീകളും അണിനിരനിന്നിരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഉണ്ടായിരുന്ന വോട്ടവകാശം എടുത്തുകളഞ്ഞ ഓസ്ട്രേലിയ
Content Highlights: Half the sky column on Women's vote right, M Sulfath, saudi arabia, vatican equality in voting