വീണ ലൂണ, ദക്ഷിണധ്രുവം തൊട്ട ഇന്ത്യ, സ്റ്റാര്‍ഷിപ്പ് വിക്ഷേപണങ്ങള്‍; ബഹിരാകാശം സമ്പന്നമായ കാലം

ബഹിരാകാശ ഗവേഷണരംഗത്ത് സുപ്രധാനമായ പല നേട്ടങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും സാക്ഷിയായ വര്‍ഷമാണ് 2023. വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും ബഹിരാകാശ മേഖലയില്‍ കൂടുതല്‍ സജീവമാവുകയും മഹത്തായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ചന്ദ്രയാന്‍ 3യുടെ വിജയം, നിര്‍മാണത്തിലിരിക്കുന്ന ലോകത്തെ ശക്തിയേറിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണങ്ങള്‍, സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ മുന്നേറ്റം എന്നിവയെല്ലാം 2023 ലെ ബഹിരാകാശ രംഗത്തെ സജീവമാക്കി നിര്‍ത്തി.
Content Highlights: major achievements in the global space sector in 2023