ഒപെകിൽനിന്നുള്ള പിൻമാറ്റം; തീരുമാനം പൂർണമായും നയപരം, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് യു.എ.ഇ.

അബുദാബി: ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.
തീരുമാനം പൂർണമായും നയപരമാണ്. രാജ്യത്തിന്റെ നിലവിലുള്ളതും ദീർഘകാലവുമായ ഊർജ തന്ത്രത്തിന്റെ സമഗ്രമായ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനം. തീരുമാനമെടുക്കുന്നതിന് മുൻപ് യു.എ.ഇ മറ്റൊരു രാജ്യവുമായും ചർച്ചകൾ നടത്തിയിട്ടില്ല. ഉത്പാദന നിലവാരവുമായി ബന്ധപ്പെട്ട നയങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷമാണ് നടപടിയെന്നും അൽ മസ്‌റൂയി പറഞ്ഞു.
പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു. എണ്ണ ഉത്പാദനത്തിൽ കൂടുതൽ ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങൾ നിലകൊള്ളുമെന്നും സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി വ്യക്തമാക്കി.
Content Highlights: UAE's exit from OPEC and OPEC Plus is purely a strategic policy decision., No political motives or external consultations influenced the move., The decision follows a comprehensive review of long-term national energy strategies., UAE remains committed to global oil market stability through responsible production.