ഹജ്ജ്; വിശുദ്ധ കഅഅബയുടെ കിസ്വ ഉയർത്തിക്കെട്ടി

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മക്കയിലെ വിശുദ്ധ 'കഅഅബ'യുടെ മൂടുപടമായ 'കിസ്വ' ഉയർത്തിക്കെട്ടി. കിസ്വയുടെ താഴത്തെ ഭാഗം മൂന്ന് മീറ്റർ ഉയരത്തിലാണ് ഉയർത്തിയത്. ഇന്നലെ മുതൽ ഹജ്ജ് കർമ്മത്തിനായി വിദേശത്തുനിന്നുള്ള തീർത്ഥാടകർ പുണ്യ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്.

മക്കയിലെ വിശുദ്ധ ഹറമിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്വയുടെ താഴത്തെ ഭാഗം ഉയർത്തികെട്ടിയത്. ഈവർഷത്തെ ഹജ്ജ് സീസണിനായി തീർത്ഥാടകരെ സ്വീകരിക്കുന്നതിന്റെ സമഗ്ര ഒരുക്കങ്ങളുടെ ഭാഗമാണ് എല്ലാവർഷവും ചെയ്യാറുള്ളതുപോലെയുള്ള ചടങ്ങ് നടന്നത്.

രണ്ട് മണിക്കൂർ സമയം എടുത്താണ് കിസ്വയുടെ താഴത്തെ ഭാഗം മൂന്ന് മീറ്റർ ഉയർത്തിക്കെട്ടുന്ന ജോലി പൂർത്തിയാക്കിയത്. 34 കരകൗശല വിദഗ്ധരുടെ ഒരു പ്രത്യേക സംഘംമാണ് ജോലി നിർവഹിച്ചത്. കൃത്യവുമായ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് ജോലി നിർവഹിച്ചത്. ഉയർത്തിക്കെട്ടിയ കഅബയുടെ നാല് വശങ്ങളിലും വെളുത്ത കോട്ടൺ തുണികൊണ്ട് മറച്ചിട്ടുണ്ട്.

ഹജ്ജ് സീസണിൽ ധാരാളം തീർത്ഥാടകർ മക്കയിലെ ഹറാമിലെത്തി കഅബ പ്രദക്ഷണത്തിനിടെ കിസ്വക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നതിനാണ് കിസ്വ ഉയർത്തിക്കെട്ടുന്നത്.

Content Highlights: The Kiswa was raised 3 meters as part of 2026 Hajj preparations., A specialized team of 34 craftsmen performed the task., The process ensures the protection of the Kiswa during the high-traffic Hajj season., International pilgrims have begun their journey to the holy sites for 2026.