ഒമാന്‍ ദേശീയദിനം ഇനി മുതല്‍ നവംബര്‍ 20

മസ്‌കറ്റ്: ഒമാന്റെ ദേശീയദിന അവധി നവംബര്‍ 20, 21 തീയതികളിലായിരിക്കുമെന്ന് ഭരണാധികാരി സുല്‍ത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജകീയ ഉത്തരവ് നമ്പര്‍ 88/2022 ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് രാജാവ് ഉത്തരവ് നമ്പര്‍ 15/2025 പുറപ്പെടുവിച്ചത്.
ഒമാന്‍ ദേശീയദിനം ഇനി മുതല്‍ നവംബര്‍ 20 ആയിരിക്കുമെന്ന് സുല്‍ത്താന്‍ സ്ഥാനാരോഹരണ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി പുറപ്പെടുവിച്ചത്.
Content Highlights: november 20 will be observed as oman national day