ഇന്ത്യ- ഒമാൻ വൈറ്റ് ഷിപ്പിങ് വിവര കൈമാറ്റ ധാരണാപത്രം പുതുക്കി

ധാരണാപത്രം ഒപ്പുവെക്കുന്നു
ധാരണാപത്രം ഒപ്പുവെക്കുന്നു

മസ്‌കറ്റ്: ഇന്ത്യ- ഒമാൻ സമുദ്ര സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വൈറ്റ് ഷിപ്പിങ് വിവര കൈമാറ്റ ധാരണാപത്രം പുതുക്കി. ഇന്ത്യൻ നാവികസേനയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററും തമ്മിലുള്ള വൈറ്റ് ഷിപ്പിങ് വിവര കൈമാറ്റ ധാരണാപത്രമാണ് പുതുക്കി ഒപ്പുവെച്ചത്.

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസെയും ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സൈഫ് ബിൻ നാസർ ബിൻ മൊഹ്സിൻ അൽ- റഹ്ബിയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മേഖലയിലെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും കപ്പൽ ഗതാഗതം സുരക്ഷിതമായി നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കരാർ കരുത്ത് പകരും.

Content Highlights: India and Oman have renewed their White Shipping Information Exchange Memorandum of Understanding (MoU).