സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന് നവനേതൃത്വം

.
.

പതിനെട്ടാം വര്‍ഷത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്ന കെന്റിലെ മലയാളി കൂട്ടായ്മയായ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിനു നവനേതൃത്വം. 

ടണ്‍ ബ്രിഡ്ജ് വെല്‍സിലെ മാറ്റ് ഫീള്‍ഡ് ഹാളില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സഹൃദയുടെ 2025-2026 വര്‍ഷത്തേക്കുള്ള പുതുനേതൃത്വത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. 

2024-25 വര്‍ഷ ഭരണസമിതി പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിനോ ടി പോള്‍ സമഗ്രമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ റോജിന്‍ വറുഗീസ് വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. 

തുടര്‍ന്ന് റിപ്പോര്‍ട്ടും, കണക്കും, ദേദഗതികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു പാസാക്കി. തുടര്‍ന്നു ഭരണസമിതി അവതരിപ്പിച്ച പുതിയ ഭരണസമിതിയുടെ ഏഴംഗ പാനല്‍ ജനറല്‍ ബോഡി അംഗീകരിക്കുകയും തുടര്‍ന്ന് പത്തൊമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും, മൂന്നു പേരടങ്ങുന്ന ഓഡിറ്റേഴ്‌സ് ടീമിനെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് - വിജു വറുഗീസ്, വൈസ് പ്രസിഡന്റ്- അനൂഷ സന്തോഷ്, സെക്രട്ടറി- ബിബിന്‍ എബ്രഹാം, ജോയിന്റ് സെക്രട്ടറി - സുജിത്ത് മുരളി, ട്രഷറര്‍- രോഹിത്ത് വര്‍മ്മ, ജോയിന്റ് ട്രഷറര്‍ - ഡെസ്മണ്ട് ജോണ്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ - ജോഷി സിറിയ്ക്ക്, എക്‌സ് ഒഫീഷോ :ആല്‍ബര്‍ട്ട് ജോര്‍ജ് & ഷിനോ ടി പോള്‍, മറ്റ് കമ്മിറ്റിയംഗങ്ങള്‍ : സ്വര്‍ണമ്മ അജിത്ത്, ലിന്‍ഡാ മനോജ് , റോസ് ജയ്‌സണ്‍, ബിജു ചെറിയാന്‍, നിയാസ് മൂത്തേട്ടത്ത്, ജോമി ജോസഫ്, ഷിബി രാജന്‍, സിജു ചാക്കോച്ചന്‍, മെല്‍ബിന്‍ ബേബി, വിജില്‍ പോത്തന്‍ എന്നിവരെയും ഓഡിറ്റേഴ്‌സ്: മനോജ് കോത്തൂര്‍, റോജിന്‍ മാത്യു, ജയ്‌സണ്‍ ആലപ്പാട്ട് എന്നിവരുമാണ് പുതിയ കമ്മിറ്റിയംഗങ്ങള്‍.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് ഏവരോടും സ്പോണ്‍സേഴ്‌സിനോടുമുള്ള പ്രത്യേക നന്ദിയും മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ് അറിയിച്ചു. 

കൂടാതെ സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷം ഒത്തൊരുമയോടെ ഒരു സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായി നിലനിന്ന സഹൃദയ എന്ന മലയാളി കൂട്ടായ്മയെ കൂടുതല്‍ കെട്ടുറപ്പോടെ മുന്‍പോട്ട് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജു വറുഗീസ് അഭ്യര്‍ത്ഥിച്ചു. ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി പോയ വര്‍ഷ കമ്മിറ്റിക്കു വേണ്ടി അഞ്ജു അബി അറിയിച്ചു.
 

Content Highlights: Sahrudaya, Kent UK new members