കേരള പ്രോപ്പർട്ടി എക്‌സ്‌പോയ്ക്ക് ആവേശകരമായ പ്രതികരണം

നൂറിലധികം പ്രൊജക്ടുകൾ അണിനിരക്കുന്ന എക്സ്പോ ഇന്നുകൂടി

മുംബൈ : മാതൃഭൂമി ഡോട്ട് കോം മുംബൈയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയ്ക്ക് മലയാളികളിൽനിന്ന് മികച്ചപ്രതികരണം. വാഷിയിലെ സിഡ്‌കോ എക്സിബിഷൻ സെന്റർ ഗേറ്റ് വണ്ണിൽ നടക്കുന്ന എക്‌സ്‌പോ ഞായറാഴ്ച സമാപിക്കും.

കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ നൂറിലധികം മികച്ച റെസി​െഡൻഷ്യൽ പ്രോജക്ടുകളാണ് കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഒരുകുടക്കീഴിൽ അണിനിരത്തിയിരിക്കുന്നത്. സ്വന്തമായി ഫ്ലാറ്റോ വില്ലയോ പ്ലോട്ടോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രധാന നഗരങ്ങളിലെ പ്രോജക്ടുകൾ കാണാനും ബിൽഡർമാരോട് നേരിട്ട് സംസാരിക്കാനും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും ഇതൊരു മികച്ച അവസരമാണ്.

രാവിലെ 11 മണിമുതൽ വൈകീട്ട് എട്ടു മണിവരെയാണ് സന്ദർശന സമയം. എക്‌സ്‌പോ നടക്കുന്ന സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ പാർക്കിങ്ങും പ്രവേശനവും സൗജന്യമാണ്.

തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശ്ശൂർ, കോഴിക്കോട് തുടങ്ങി വിവിധ നഗരങ്ങളിൽനിന്നുള്ള പ്രോജക്ടുകൾ എക്‌സ്‌പോയിലുണ്ട്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകൾ, ഡ്യൂപ്ലക്‌സുകൾ, വില്ലകൾ, ഡിവലപ്ഡ് പ്ലോട്ടുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. നിർമാണം പുരോഗമിക്കുന്നതും നിർമാണം പൂർത്തിയായതുമായ ഈ പ്രോജക്ടുകളെല്ലാം താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചവയാണ്. കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ അവതരിപ്പിക്കുന്ന പ്രോജക്ടുകളെല്ലാം രജിസ്‌ട്രേഷനുള്ളവയാണ്. കൂടുതൽ വിവരങ്ങൾക്ക് 99953 31199 എന്ന നമ്പറിൽ ബന്ധപ്പെടാം.