ഓണപ്പൊലിമയുമായി റെഡ്ഹിൽസ് കേരള സമാജം

ചെന്നൈ : റെഡ്ഹിൽസ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷംനടത്തി. ഫെയ്മ തമിഴ്‌നാട് ഘടകം പ്രസിഡന്റ് കൽപക ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മദിരാശി കേരള സമാജം ജനറൽ സെക്രട്ടറി ഗോപകുമാർ, സുമിതി അമ്മാൾ ട്രസ്റ്റ് സ്ഥാപകൻ ഇ. രാജേന്ദ്രൻ, ഗുമ്മിടിപ്പൂണ്ടി കൈരളി അസോസിയേഷൻ പ്രസിഡന്റും ജിവകാരുണ്യ പ്രവർത്തകനുമായ ജെ. ക്ലെമന്റ് എന്നിവർ വിശിഷ്ടാതിഥികളായി. സമാജം ഉപദേശകരായ പി. വാസുനായർ, വി.എ. ഗംഗാധരൻ, എ.വി.എൻ. ദേവൻ, വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടി. രാധാകൃഷ്ണൻ സ്വാഗതവും ഖജാൻജി ഗോ. ഭാസ്കരൻ നന്ദിയും പറഞ്ഞു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്ത്, വടംവലി മത്സരം, വനിതാ അംഗങ്ങളുടെ തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ, പത്തിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയംനേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് സമ്മാനദാനം, ഓണസ്സദ്യ, അമ്മു സ്റ്റേജ് വിഷന്റെ നാടൻപാട്ട്, തുടങ്ങിയവ ഉണ്ടായിരുന്നു.
ജോയിന്റ് സെക്രട്ടറിമാരായ ഒ. സുരേഷ്, പി. ഹരിദാസൻ, ആഘോഷ കമ്മിറ്റി അംഗങ്ങളായ ആർ. സജീവ് കുമാർ, ടി. അനിൽകുമാർ, വി. വാസുദേവൻ, ടി.പി. പ്രസാദ്, വി.കെ. സുരേഷ്, വി. രാമചന്ദ്രൻ, കെ. അച്യുതൻ, സി. ഗോപി, സി. ജയകൃഷ്ണൻ, സി. ഗിരിവാസൻ, വി. വരുൺ, എ.വി.എൻ. വിജയകുമാരി എന്നിവർ നേതൃത്വംനൽകി.