ഓണാഘോഷമൊരുക്കി ഇന്ത്യൻ ബാങ്ക് മലയാളി ജീവനക്കാർ

ചെന്നൈ : ഇന്ത്യൻ ബാങ്കിലെ മലയാളി ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷം നടത്തി. ഡോ. കൃഷ്ണമോഹൻ വിശിഷ്ടാതിഥിയായി. ഇന്ത്യൻ ബാങ്ക് എൻ.ആർ.ഐ. ബിസിനസ് ജനറൽ മാനേജർ ദീപക് ഗോവിന്ദ്, ജനറൽ മാനേജർ (റിട്ട.) വി.എ. പ്രശാന്ത്, അഡീഷണൽ ചീഫ് വിജിലൻസ് ഓഫീസർ രഞ്ജിത്ത് ചന്ദ്രൻ എന്നിവർ വിളക്കു കൊളുത്തി.
സ്വപ്ന അജിത് പ്രസാദ്, സി. ജമിനി, അമൃതാ യു.എസ്., ഉമാദേവി, കെ. രമ്യാ രാമചന്ദ്രൻ, സുധന്യാ എം., അഞ്ജു രവി, കാർത്യായനി കെ.എസ്. എന്നിവർ തിരുവാതിര അവതരിപ്പിച്ചു. ഉമാ സതീഷ് പൂക്കളം ഒരുക്കി. രാജേശ്വരി പ്രസാദ്, അമൃതാ പ്രസാദ് എന്നിവർ ഗാനം ആലപിച്ചു.
ജമിനിയും നിരഞ്ജനയും നൃത്തം അവതരിപ്പിച്ചു. ബാങ്ക് എ.ജി.എം. ജയശങ്കർ മേനോൻ ചീഫ് കോഡിനേറ്ററായി. ജസീൽ, സന്തോഷ്, സതീഷ്, മീര, സുരേന്ദ്രൻ എന്നിവർ ഏകോപനം നിർവഹിച്ചു. എ.ജി.എം. സ്വപ്ന നന്ദി പറഞ്ഞു. ഓണസദ്യയും ഉണ്ടായിരുന്നു.