പാലക്കാട് ഫോറം ക്വിസ്: ലൂർദ്സ് അക്കാദമി ജേതാക്കൾ

ബെംഗളൂരു : പാലക്കാട് ഫോറം അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ മത്തിക്കരെ ലൂർദ്സ് അക്കാദമി ഒന്നാം സ്ഥാനവും ദാസറഹള്ളി സെയ്ന്റ് മേരീസ് കോൺവെന്റ് രണ്ടാം സ്ഥാനവും മേദരഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകി. ഫോറം പ്രസിഡന്റ് പി.സുരേന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കസ്റ്റംസ് കമ്മിഷണർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.ഡോ.ലേഖ കെ.നായരായിരുന്നു ക്വിസ് നയിച്ചത്.
അയ്യപ്പാ എജ്യൂക്കേഷൻ സെന്റർ പ്രിൻസിപ്പൽ ബാലശ്രീ ശിവപ്രസാദ്, ഫോറം ജനറൽ സെക്രട്ടറി സി.പി. മുരളി, വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാർ, ട്രഷറർ എം.മോഹൻദാസ്, ജോ. ട്രഷറർ ടി.സുമേഷ് , ദിലീപ് കുമാർ, എം. രാജഗോപാൽ, ശശിധരൻ പതിയിൽ, ശ്രീകൃഷ്ണൻ, നാരായണൻ കുട്ടി, ശ്രീജിത്ത് മേനോൻ, കെ.സി. പ്രവീൺ, ഒ.പ്രവീൺ കുമാർ, പ്രവീൺ കിഴക്കുംപാട്ട്, കെ.ബി.മുരളി, ഗോപകുമാർ, മണി നായർ, കെ.ജി. പ്രസാദ് , ബാബു സുന്ദരം, കൃഷ്ണ പ്രകാശ്, പി.സതീഷ് കുമാർ , വി.സി. ഉണ്ണികൃഷ്ണൻ, പി.ശശികുമാർ, വനിതാ വിഭാഗമായ ഉഷസ് ഭാരവാഹികളായ വിനിത മനോജ്, ഗംഗ മുരളി, ശ്രുതി പ്രവീൺ, ഉഷ ശരിധരൻ, യുവജനവിഭാഗത്തിലെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.