കുടുംബ സൗഹൃദവേദി കേരളപ്പിറവി ആഘോഷിച്ചു

മനാമ: കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി കേക്ക് മുറിച്ച് ആഘോഷിച്ചു. ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത്ത് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷച്ചടങ്ങുകൾ.
പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി പൊളിമൂട്ടിൽ സ്വാഗതം ആശംസിച്ചു.
ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ്, മീഡിയ കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് അരൂർ, അജിത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.
Content Highlights: Family Souhruda Vedi marked Kerala Piravi in Manama with a cake-cutting ceremony led by Chairman D. Krishnakumar and Patron Ajith Kannur.