ഷിഹാബ് കറുകപുത്തൂരിന് യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്‌റൈന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുൻ ചാരിറ്റി വിംഗ് കൺവീനറുമായ ഷിഹാബ് കറുകപുത്തൂരിന് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുഹുറഖിൽ ബിസിനസ് നടത്തിവരികയായിരുന്ന ഷിഹാബ് പാലക്കാട് തൃത്താല സ്വദേശിയാണ്.
യാത്രയയപ്പ് ചടങ്ങിന് ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം അബുത്താലിബ്, ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡന്റ് സ്റ്റെഫി സാബു, ദേശീയ ജോയിൻ സെക്രട്ടറി രഞ്ജിത്ത് മാഹി, ചാരിറ്റി വിംഗ് കൺവീനർ രഞ്ജിത്ത് പേരാമ്പ്ര, ഇന്റേണൽ ഓഡിറ്റർ സുനിൽ കുമാർ, അനസ് റഹീം തുടങ്ങി നിരവധിപേർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.