ബഹ്റൈന്‍ പ്രതിഭ വടംവലി മത്സരം സംഘടിപ്പിക്കുന്നു

.
.

മനാമ: ബഹ്റൈന്‍ പ്രതിഭയുടെ റിഫ മേഖല കമ്മിറ്റി, ടഗ് ഓഫ് വാര്‍ അസോസിയേഷനുമായി ചേര്‍ന്ന്, വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിവിധ കലാകായിക മത്സര പരിപാടികളുടെ ഭാഗമായി നടത്തുന്ന മത്സരം, ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതല്‍ സിന്‍ജിലുള്ള അല്‍ അഹ്ലി സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ആണ് നടക്കുക. ബഹ്‌റൈനിലെ കരുത്തരായ വടംവലി ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മുഴുവന്‍ കായിക പ്രേമികളെയും അല്‍ അഹ്ലി സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Content Highlights: bahrain prathibha tug of war competition