ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ബഹ്റൈന്‍ ദേശീയാദിനാഘോഷം

ഷിഫ അൽ ജസീറ ആശുപത്രി
ഷിഫ അൽ ജസീറ ആശുപത്രി

മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ കെട്ടിടവും മെഡിക്കല്‍ സെന്ററും ദീപാലംകൃതമാക്കി. ദേശീയ ദിനം ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക ഹെല്‍ത്ത് പാക്കേജിന് മികച്ച പ്രതികരണം ലഭിച്ചു. ആയിരത്തോളം പേര്‍ പാക്കേജ് പ്രയോജനപ്പെടുത്തി. 53-ാമത് ദേശീയ ദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകള്‍ 5.3 ദിനാറിനായിരുന്നു പാക്കേജില്‍ നല്‍കിയത്. താരതമ്യേനെ ചെലവേറിയ ഈ ടെസ്റ്റുകള്‍ നിലവിലുള്ള നിരക്കിനേക്കാള്‍ 90 ശതമാനത്തിലേറെ കുറവിലാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. പാക്കേജ് ഉപയോഗപ്പെടുത്തിയവര്‍ക്ക് സൗജന്യമായി ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ലഭ്യമാക്കി. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു പാക്കേജ് സമയം. ചൊവ്വാഴ്ച ബംഗ്ലാദേശ് വിക്ടറി ഡേ പ്രമാണിച്ച് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും നല്‍കി. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇതിന് അനുഭവപ്പെട്ടത്. 400 ഓളം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Bahrain National Day: Shifa Al Jazeera Hospital Celebrates