പാലക്കാട് സർവീസ് സഹകരണ ബാങ്ക് 15 ശതമാനം ലാഭവിഹിതം നൽകും

പാലക്കാട്: പാലക്കാട് സർവീസ് സഹകരണ ബാങ്കിലെ 'എ' ക്ലാസ് അംഗങ്ങൾക്ക് 15 ശതമാനം ലാഭവിഹിതം നൽകാൻ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം തീരുമാനിച്ചു. പലിശരഹിത വായ്പ മുഴുവൻ കർഷകർക്കും തുടർന്നും നൽകും. നിർധനർക്ക് വീട് വെച്ച് നൽകണമെന്ന നിർദേശവും പൊതുയോഗം അംഗീകരിച്ചു. ബാങ്ക് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.വി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.ഡി. സുവർണകുമാർ ഡയറക്ടർമാരായ എ. കൃഷ്ണൻ, ടി.ഡി. ശിവകുമാർ, പി. നന്ദബാലൻ, ആർ. സുനിൽ, എസ്. കൃഷ്ണൻകുട്ടി, എൻ. രേണുകാദേവി, പ്രീത. പി, കെ. ഷൈലജ, അസിസ്റ്റന്റ് സെക്രട്ടറി ടി.സി. ഷാംജോ എന്നിവർ സംസാരിച്ചു.
Content Highlights: Palakkad Service Cooperative Bank has announced a 15 percent dividend for its A-class members and decided to continue interest-free loans for all farmers.