സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

അഗളി : ജില്ലാ സാമൂഹികനീതി വകുപ്പും അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡും സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒന്നാംസ്ഥാനം അഗളി റെഡ് ബുൾ എഫ്.സി.യും രണ്ടാംസ്ഥാനം ആനക്കൽ വിക്ടറും സ്വന്തമാക്കി.
മന്ത്രി കെ.എ. തുളസി മത്സരം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് ഡി.എസ്. ചിത്ര, പുതൂർപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേൽ, ബ്ലോക്ക് പഞ്ചായത്തംഗം മഹേശ്വരി, വാർഡംഗം സി. ഷീജ, അഗളി എസ്.എച്ച്.ഒ. എച്ച്. ഹർഷാദ്, സാമൂഹികനീതിവകുപ്പ് ജില്ലാ ഓഫീസർ കെ.ജി. രാഗപ്രിയ, ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു .
ജനമൈത്രി അസി. എക്സൈസ് ഇൻസ്പെക്ടർ വിനോദ്കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനമൈത്രി എക്സൈസ് ഓഫീസിലെ ജീവനക്കാരായ സഹീർ അലി, അജീഷ്, ജാക്സൺ സണ്ണി, ജാനിഷ് പി.ടോം, പാലക്കാട് ജില്ലാ വിമുക്തി കോഡിനേറ്റർ ദൃശ്യ എന്നിവർ സംസാരിച്ചു.
സമാപനച്ചടങ്ങിൽ ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.ജി. രാഗപ്രിയ, സാമൂഹികനീതി വകുപ്പ് സൂപ്രണ്ട് ആദർശ്, ജനമൈത്രി സർക്കിൾ ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ വി.വി. രമേഷ് എന്നിവർ സംസാരിച്ചു.
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ കേരളോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾ ഉൾപ്പെടെ 16 ടീം പങ്കെടുത്തു.