ചിറക്കൽ മഹാവിഷ്ണുക്ഷേത്രത്തിലെ നവീകരിച്ച ഗോപുരം തുറന്നു

കൂറ്റനാട് : കോതചിറ ചിറക്കൽ മഹാവിഷ്ണുക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രഗോപുരം ഗുരുവായൂർ ദേവസ്വം ബോർ‍ഡ് ചെയർമാൻ എ.വി. ഗോപിനാഥ് തുറന്നുകൊടുത്തു. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഒൻപതാം വയസ്സിൽ ഓട്ടൻതുള്ളൽ അരങ്ങേറ്റം നടത്തിയ വേദികൂടിയാണ് ക്ഷേത്രഗോപുരം. കലാമണ്ഡലം ഗോപി, പി.പി.പി. നമ്പൂതിരി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വി.എം.സി. നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി.

നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ്, എം. രാമസുന്ദരം, കലാമണ്ഡലം കുട്ടിനാരായണൻ, സി.എം. വേണുഗോപാലൻ, ഇ.വി. മോഹനൻ, വി. സന്തോഷ്, ഒ. വാസുദേവൻ എന്നിവർ സംസാരിച്ചു.