പെൻഷൻകാർക്കായിവെൽനെസ് സെൻറർ സ്ഥാപിക്കണം -ഡി.സി.പി.എ.

പാലക്കാട് : ഡിഫൻസ് സിവിലിയൻസ് പെൻഷനേഴ്സ് അസോസിയേഷൻ (ഡി.സി.പി.എ.) ജില്ലാ വാർഷിക പൊതുയോഗം ചേർന്നു. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് വിരമിച്ച പെൻഷൻകാരടക്കമുള്ള കേന്ദ്ര പെൻഷൻകാരുടെ സേവനത്തിനായി ജില്ലയിൽ വെൽനെസ് സെന്റർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. വാർഷികത്തോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു.

സംഘടനാ പ്രസിഡന്റ് എം. സഹദേവൻ അധ്യക്ഷനായി. സെക്രട്ടറി എസ്. വിജയകുമാർ, സി. ചന്ദ്രൻ, ജോൺ, ടി.ജി. മോഹനകൃഷ്ണൻ, എ.എൻ. സതീശൻ തുടങ്ങിയവർ സംസാരിച്ചു. 80 വയസ്സ് പൂർത്തിയായ 13 അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.