ഈറോഡ് കേരളസമാജം ഓണാഘോഷം

ഈറോഡ് : ഈറോഡ് കേരളസമാജം ഓണാഘോഷം വിപുലമായി നടന്നു. ഈറോഡ് ഇ.കെ. വളസിലുള്ള ഗണപതിക്ഷേത്രത്തിൽനിന്ന് താലപ്പൊലിയോടെ ഘോഷയാത്ര ആരംഭിച്ചു. തമിഴ്നാട് കൈത്തറിവകുപ്പ് മന്ത്രി എം. വിജയ് ബാലാജി ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷനായി. ആനന്ദ് മോഹൻ എം.എൽ.എ. മുഖ്യാതിഥിയായി. സീരിയൽ നടൻ മനോജ്, നടി ബീന ആന്റണി എന്നിവർ പ്രത്യേക അതിഥികളായി.
ഈറോഡ് കാർമൽ സ്‌കൂൾ കറസ്പോൺഡന്റ് ഫാ. അനിൽ തലക്കോട്ടൂർ, ഡോ. ആർ. ഗൗരിശങ്കർ, അഗ്നി എസ്. രാജ, എസ്. രമേഷ്, ടി.വി. മണി, എം. നന്ദകുമാർ ഉണ്ണിത്താൻ, പി. മോഹനദാസൻ, കെ.വി. വിജയൻ, പി.വി. ഉണ്ണിക്കൃഷ്ണൻ, പി.എസ്. കിഷോർ കുമാർ, കെ. മാധവപ്പണിക്കർ, ടി.എം. രാജു, ഡോ. കെ.കെ.എം. കേശവൻ, പി.എം. സുന്ദരൻ, പി.എസ്. രാമകൃഷ്ണൻ, ശാരദകുമാർ, ജിനില അജയൻ, സജീന ബഷീർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സി. കുമാർ സ്വാഗതവും ഖജാൻജി മോഹനൻനായർ നന്ദിയും പറഞ്ഞു. സമാജത്തിലെ കുട്ടികളുടെ കലാപരിപാടികളും യൂത്ത് വിങ്ങിന്റെ പൂക്കളവും ഫാഷൻഷോയും ഓണസ്സദ്യയും ഉണ്ടായി.