വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാല നിർമാണം: പരിശോധന നടത്തി

പട്ടാമ്പി : വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം പരിശോധന നടത്തി.

വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, എക്‌സിക്യുട്ടീവ് എൻജിനിയർ അനൂപ് രഞ്ജൻ, സീനിയർ സെക്ഷൻ എൻജിനിയർ തോമസ് ജോസഫ്, ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, പട്ടാമ്പി സബ് ഇൻസ്‌പെക്ടർ സി.എം. അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെങ്കിലും പാലം നിർമാണത്തിനായി റെയിൽവേ ഗേറ്റ് മാസങ്ങളോളം അടച്ചിടുന്നതിൽ ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് ​െറയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചു.

യാത്രാ തടസ്സം നേരിടുന്നതിന് ബദൽ മാർഗം ഒരുക്കാൻ റെയിൽവേ അനുമതി നൽകുകയാണെങ്കിൽ പഞ്ചായത്ത് ആവശ്യമായ നടപടി എടുക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗവ. ഹൈസ്‌ക്കൂൾ, വല്ലപ്പുഴ ഹയർസെക്കൻഡറി സ്‌കൂൾ, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി. ഓഫീസ് എന്നിവിടങ്ങളിലേക്കും ആശുപത്രിയിലേക്കുള്ള അത്യാവശ്യ സർവീസുകൾക്കായി ഗേറ്റിന്റെ സമീപത്തായി താത്കാലിക സംവിധാനം ഒരുക്കാൻ റെയിൽവേ അനുവാദം നൽകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുമായി ബിന്ദു സന്തോഷ്, വൈസ് പ്രസിഡന്റ് സി. ജംസീന, സ്ഥിരംസമതി അംഗങ്ങളായ പി. പ്രേമലത, ടി. സഹദുള്ള, സി. ഫെബ്‌ന, അംഗങ്ങളായ കെ. അഷറഫ് അലി, പി. ഷാജിമോൻ, സി.വി. മുഹമ്മദ് നൗഫൽ, കെ.വി. അബ്ദുൾ നാസർ, എം. വിജീഷ്, എം.കെ. നൂർജഹാൻ, സി. ഷംസുദ്ധീൻ, ആസൂത്രണസമിതി വൈസ് ചെയർമാൻ അഡ്വ. എം. രാംദാസ്, അംഗങ്ങളായ സൈദ് കോടനാട്, എം.ടി. അബ്ദുൾ സലാം, കളത്തിൽ ദാവൂദ് എം. വിജയകുമാർ, കെ. സദക്കത്തുള്ള എന്നിവർ സംസാരിച്ചു.

വ്യാപാരി വ്യവാസായി എകോപനസമിതിയംഗങ്ങൾ ഓട്ടോ-ടാക്‌സി തൊഴിലാളികൾ വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.