നീലഗിരിയിൽ പ്രഭാതഭക്ഷണം;18,278 കുട്ടികൾക്ക് പ്രയോജനപ്പെടും

ഊട്ടി :സ്‌കൂൾക്കുട്ടികൾക്ക് നൽകിവരുന്ന പ്രഭാതഭക്ഷണം ആറാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെ ഉയർത്തിയതോടെ നീലഗിരിജില്ലയിൽ 18,278 കുട്ടികൾക്ക് പ്രയോജനമാകും. എട്ടാംതരംവരെ ഉയർത്തിയതോടെ മൊത്തം 559 സ്‌കൂളാണ് പദ്ധതിക്കുകീഴിൽ വരുന്നത്.

പുതിയപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടർ ലക്ഷ്മിഭവ്യ തനീരു ഊട്ടിയിലെ സർക്കാർ ഹൈസ്‌കൂളിൽ നിർവഹിച്ചു. കളക്ടർ കുട്ടികൾക്ക് ഭക്ഷണംവിളമ്പുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.