നിറമാല ആഘോഷിച്ചു

കൂറ്റനാട്: കോതച്ചിറ ചിറക്കൽ മഹാവിഷ്ണുക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ നിറമാല ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് മേൽശാന്തി മേപ്പൊയ്ല്ലം ശങ്കരൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ വി.എം. നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു. വൈകീട്ട് ക്ഷേത്രവാദ്യകലാസംഘം അവതരിപ്പിച്ച മേളവും തുടർന്ന് അന്നദാനവും ഉണ്ടായി.
Content Highlights: Niramala festival was celebrated with special rituals, melam, and annadanam at Kothachira Chirakkal Mahavishnu Temple near Koottanad.