സംസ്ഥാനത്ത് ജാതി വിവേചനം പൂർണമായും അവസാനിച്ചിട്ടില്ല -മന്ത്രി കെ.എ. തുളസി

കൊല്ലങ്കോട്: കേരളം രൂപംകൊണ്ടിട്ട് എഴുപത് വർഷം കഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ജാതീയ വിവേചനം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.എ. തുളസി. പയ്യലൂർ ഹരിജനോദ്ധാരണ വായനശാലയുടെ എൺപതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹിക വ്യവസ്ഥിതികളിൽ പോരായ്മകൾ തിരുത്തി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. പ്രേമൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. അശ്വതിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. സജേഷ്, പി. സ്മാരകം പ്രസിഡന്റ് കെ. സത്യപാൽ, എൻ. ഭാസ്കരൻ പനങ്ങാട്ടിരി, വി. ഹരിശങ്കർ, വായനശാലാ മുൻ പ്രസിഡന്റ് എം. കുമാരൻ, ഭാരവാഹികളായ സി. വിനോദ്കുമാർ, വി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Minister K A Thulasi stated that caste discrimination has not completely ended in Kerala during an anniversary event in Kollengode.