ജെൻസി വിപ്ലവത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; നേപ്പാളിൽ ആർഎസ്പി വൻഭൂരിപക്ഷത്തിലേക്ക്

കാഠ്മണ്ഡു: നേപ്പാൾ പൊതുതിരഞ്ഞെടുപ്പിൽ മുൻ റാപ്പർ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി)ക്ക് വൻലീഡ്. സംഘർഷഭരിതമായ ജെൻസി പ്രക്ഷോഭത്തിലൂടെ കെപി ഒലി ശർമയുടെ സഖ്യസർക്കാരിന്റെ പതനത്തിന് ശേഷം നേപ്പാളിൽ നടക്കുന്ന ആദ്യ തിരഞ്ഞെുടുപ്പാണിത്.
ആദ്യ ഘട്ട വോട്ടൈണ്ണലിലെ ഫലപ്രകാരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആർഎസ്പി 47 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഓലിയുടെ CPN (UML) അഞ്ച് സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഗഗൻ താപ നയിക്കുന്ന നേപ്പാളി കോൺഗ്രസ് നാല് സീറ്റുകളിൽ മുന്നിട്ട് മൂന്നാം സ്ഥാനത്താണ്.
മുൻ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ 'പ്രചണ്ഡ' നയിക്കുന്ന നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. രാജവാഴ്ചയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഒരു സീറ്റിൽ മുന്നേറുകയും ചെയ്യുന്നു.
Content Highlights: Nepal Election Results: Rapper Balendra Shah's New RSP Party Takes Huge Lead