ഹോർമുസിന് സമീപം കപ്പൽ ആക്രമണം; കുടുങ്ങിയ 24 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ആക്രമണത്തിനിരയായ ചരക്ക് കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും നാവികർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
പലാവു പതാകയേന്തിയ കപ്പൽ ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുമ്പോഴാണ് അക്രമണമുണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന് വിള്ളൽ വീഴുകയും ഉള്ളിലേക്ക് വെള്ളം കയറി നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കപ്പലിലെ ലൈഫ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ സങ്കീർണമാക്കിയിരുന്നു.
Indian Navy in Harmouz 24 Indian Seafarers seeking urgent assistance at 2057.07N 059 degree 0813 off coast Oman onboard @IndiannavyMedia @MEAIndia @DrSJaishankar @shipmin_india @ITFglobalunion pic.twitter.com/PljHOhTGVv
— FSUI (@FSUIINDIA) June 8, 2026
നിലവിൽ രക്ഷപ്പെട്ട 24 നാവികരും സുരക്ഷിതരാണെന്നും അവരുടെ ക്ഷേമമുറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് മാരിടൈം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A Palau-flagged cargo ship suffered an engine room explosion near the Oman coast., 24 Indian sailors are confirmed to be on board the vessel., The ship is taking on water and lifeboats are damaged, complicating rescue., Forward Seamen's Union of India (FSUI) has confirmed the incident., This is the second maritime incident near Oman in recent days.