ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍നിന്ന് പിന്മാറാന്‍ റഷ്യ; അമേരിക്ക അസ്വസ്ഥരാകുന്നതെന്തിന്?

വ്‌ളാദിമിര്‍ പുതിന്‍ | Photo : AFP
വ്‌ളാദിമിര്‍ പുതിന്‍ | Photo : AFP

1949 ഓഗസ്റ്റ് 29-ന് ആദ്യത്തെ ആണവ പരീക്ഷണം, ഈ പരീക്ഷണം നടത്തുന്ന രണ്ടാമത്തെ രാജ്യം, ഇതുവരെയുള്ള കാലയളവില്‍ 715 ആണവ പരീക്ഷണങ്ങള്‍, ദി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ് (എഫ്.എ.എസ്.) പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കൈവശമുള്ളത് 5,977 ആണവായുധങ്ങള്‍, ലോകത്തിലെ ഏറ്റവും ശക്തമായ അണുവായുധ രാജ്യങ്ങളിലൊന്ന്... പറഞ്ഞുവരുന്നത് റഷ്യയുടെ കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സോവിയറ്റ് ആണവായുധങ്ങളുടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച റഷ്യ ഇതുവരെ ആണവ പരീക്ഷണം നടത്തിയിട്ടില്ല. എന്നാല്‍, റഷ്യ ഒരു ആണവായുധ പരീക്ഷണത്തിലേക്കാണോ നീങ്ങുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിന് കാരണമാകട്ടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും അവരുടെ നേതാക്കളും അടുത്ത കാലത്തായി നടത്തിയ പ്രസ്താവനകളും. സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി.)യില്‍നിന്ന് പിന്മാറുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ് റഷ്യ എന്ന് സൂചിപ്പിക്കുന്നതാണ് ആ പരാമര്‍ശങ്ങള്‍.   

ആണവ പരീക്ഷണം പുനഃരാരംഭിക്കുന്നതിനുള്ള സാധ്യത പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പറഞ്ഞതിന് പിന്നാലെയാണ് സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ (സി.ടി.ബി.ടി.) അംഗീകാരം പിന്‍വലിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് റഷ്യ സൂചിപ്പിച്ചത്. റഷ്യയുടെ ഈ നീക്കം ആശങ്കപ്പെടുത്തുന്നതാണെന്നാണ് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി ഓര്‍ഗനൈസേഷന്റെ തലവന്‍ ഇതിനോട് പ്രതികരിച്ചത്. സി.ടി.ബി.ടിയില്‍ ഒപ്പിട്ട ഒരു രാജ്യം അതിന്റെ അംഗീകാരം പുനഃപരിശോധിക്കുന്നത് ആശങ്കാജനകവും നിര്‍ഭാഗ്യകരവുമാണെന്നാണ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റോബര്‍ട്ട് ഫ്‌ലോയ്ഡ് പറഞ്ഞത്. പിന്നാലെ റഷ്യയുടെ നീക്കത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് അമേരിക്കയും രംഗത്തെത്തി. എന്താണ് സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി? ഇതില്‍നിന്നുള്ള റഷ്യയുടെ പിന്മാറ്റം ഏത് തരത്തില്‍ ബാധിക്കപ്പെടും? എന്തായിരിക്കും റഷ്യയെ ഇത്തരത്തിലൊരു നടപടിക്ക് ചിന്തിപ്പിച്ചത്? എന്തായിരിക്കും ഇതിന്റെ അനന്തരഫലം ?

Content Highlights: Comprehensive Nuclear Test Ban Treaty nuclear weapons Vladimir Putin

Continue reading