ചൈനയെ വെല്ലുവിളിച്ച് അമേരിക്കയുടെ 'പാക്‌സ് സിലിക്ക; ഇന്ത്യയ്ക്ക് ക്ഷണം, അണിയറയിൽ ചിപ്പ് യുദ്ധം?

2025 ഡിസംബർ 12, ലോകശക്തികളെ ഒന്നിച്ചുനിർത്തി അമേരിക്ക പാക്‌സ് സിലിക്ക പ്രഖ്യാപിച്ചു. പക്ഷെ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന് കരുത്തേകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒമ്പത് രാഷ്ട്രങ്ങൾ ചേർന്ന സഖ്യത്തിൽ ഇന്ത്യയുടെ പേര് ഉയർന്നുകേട്ടില്ല.

2026 ജനുവരി 12, പാക്‌സ് സിലിക്ക പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ അതല്ല സ്ഥിതി, ആഗോള സെമികണ്ടക്ടർ വ്യാപാരത്തിൽ, ചിപ്പ് യുദ്ധത്തിൽ മുൻപന്തിയിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് കൈകൊടുക്കാതെ പറ്റില്ലെന്ന് 'വമ്പന്മാർ' തിരിച്ചറിഞ്ഞു കഴിഞ്ഞു. പാക്‌സ് സിലിക്കയിലേക്ക് ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. ലോകവ്യാപാരക്രമങ്ങളെ നിശ്ചയിക്കുന്ന ഏത് സഖ്യത്തിലും ഇന്ത്യ നിർണായക ശക്തിയാണെന്ന് സാധൂകരിക്കുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ഇന്ത്യയുമായുള്ള കരാർ അത്ര എളുപ്പമല്ലെങ്കിലും അത് പൂർത്തിയാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്ന ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പ്രതികരണം ഇന്ത്യയുടെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു. എന്താണ് 'പാക്‌സ് സിലിക്ക'? ഇന്ത്യയ്ക്ക് എത്രത്തോളം നിർണായകമാണ് ഈ സഖ്യം? ചിപ്പ് യുദ്ധത്തിലെ ചൈനീസ് കുത്തക തകർക്കുകയാണോ പാക്‌സ് സിലിക്കയുടെ ലക്ഷ്യം?

Content Highlights: Discover how India`s entry into the Pax Silica alliance is reshaping the global semiconductor landscape and challenging China`s dominance. Explore the strategic implications for India`s tech future.

Continue reading