കൊലപാതകം മറന്ന് മിത്രമായി; എഫ്-35 വാഗ്ദാനം, യുഎസ് സൗദിയെ കൂടെ നിര്‍ത്തുന്നത് ചൈനയെ പേടിച്ചിട്ടോ?

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ| Photo by SAUL LOEB / AFP
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ| Photo by SAUL LOEB / AFP

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായ ഖഷോഗിയുടെ വധത്തെക്കുറിച്ച് സല്‍മാന്‍ രാജകുമാരന് അറിയാമായിരുന്നെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ട്രംപ് തള്ളി. സല്‍മാന്‍ രാജകുമാരനുമായി ചേര്‍ന്ന് ഓവല്‍ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ഖഷോഗി വധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ശബ്ദമുയര്‍ത്തിയാണ് ട്രംപ് നീരസം പ്രകടിപ്പിച്ചത്. എബിസിയുടെ വൈറ്റ്ഹൗസ് ചീഫ് കറസ്പോണ്ടന്റ് മേരി ബ്രൂസിനെ 'മോശം റിപ്പോര്‍ട്ടര്‍' എന്ന് അധിക്ഷേപിക്കുകയും ചെയ്തു. ആദരണീയനായ വ്യക്തിയെ അപമാനിക്കുംവിധം ചോദ്യംചോദിച്ചതിന് എബിസി നെറ്റ്​വർക്കിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഭീഷണി മുഴക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനായി സൗദി രാജകുമാരന്‍ വാഷിങ്ടണിലെത്തിയപ്പോഴായിരുന്നു ട്രംപിന്റെ അതിരുവിട്ട പ്രതികരണം.

2018-ല്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇരുരാജ്യവും തമ്മില്‍ പിരിമുറുക്കമുണ്ടായശേഷം ഇതാദ്യമായാണ് സൗദി രാജകുമാരന്‍ അമേരിക്കയിലെത്തുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലെത്തുന്നതിന് തൊട്ടുമുമ്പ് സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ സമാധാനപദ്ധതി ഇസ്രയേലിന്റെ പിന്തുണയോടെ മുമ്പോട്ട് കൊണ്ടുപോകുന്നതിനിടെയാണ് സൗദി രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എങ്ങനെയാണ് നല്ല രീതിയില്‍ പോയിരുന്ന സൗദി-അമേരിക്ക ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്? ചൈനയെ പേടിച്ചാണോ സൗദിയെ കൂടെ നിര്‍ത്താന്‍ ട്രംപ് ശ്രമിക്കുന്നത്? ട്രംപിന്റെ ശ്രമങ്ങള്‍ എത്രത്തോളം വിജയിക്കും?

Content Highlights: Donald Trump defends Saudi prince Mohammad bin Salman over Jamal Khashoggi murder, offers F-35 jets. Is China`s rise driving US-Saudi ties?

Continue reading