ഇനി ഉടമ്പടികളില്ല..! അവസാന യുഎസ്‌-റഷ്യ ആണവകരാറും കാലഹരണപ്പെട്ടു; ലോകം ആണവമത്സരത്തിലേക്കോ?

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പശ്ചാത്തലത്തിൽ 1957 ജൂൺ 25-ന് ഓപ്പറേഷൻ പ്ലംബോബിന്റെ ഭാഗമായി നെവാഡ ടെസ്റ്റ് സൈറ്റിൽ നടത്തിയ ആണവ പരീക്ഷണം | PHoto: Contributor/ Getty Images , Galerie Bilderwelt/Getty Images and AP/PTI Read more
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പശ്ചാത്തലത്തിൽ 1957 ജൂൺ 25-ന് ഓപ്പറേഷൻ പ്ലംബോബിന്റെ ഭാഗമായി നെവാഡ ടെസ്റ്റ് സൈറ്റിൽ നടത്തിയ ആണവ പരീക്ഷണം | PHoto: Contributor/ Getty Images , Galerie Bilderwelt/Getty Images and AP/PTI Read more

ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ അമേരിക്കയ്ക്കും റഷ്യക്കുമിടയിൽ അവശേഷിച്ച ഏക ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവായുധ നിയന്ത്രണക്കരാറായ ‘ന്യൂ സ്റ്റാർട്ട്’ ആണ് ഫെബ്രുവരി അഞ്ചിന് അർധരാത്രിയോടെ കാലഹരണപ്പെട്ടത്. കരാർ ഒരുവർഷത്തേക്കുകൂടി നീട്ടാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂലമായല്ല പ്രതികരിച്ചത്. ആണവായുധങ്ങൾക്ക് പരിധി നിശ്ചയിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും ആണവായുധനിയന്ത്രണം സംബന്ധിച്ച ചർച്ചകളിൽ ചൈനയെക്കൂടി ഭാഗമാക്കണമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതോടെയാണ് ബദൽ കരാർ നിലവിൽ വരാതെ ‘ന്യൂ സ്റ്റാർട്ട്’ കാലഹരണപ്പെട്ടത്.

2010-ൽ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽവെച്ചാണ് അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണക്കരാറായ ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി ഒപ്പുവെച്ചത്. അന്ന് മുതൽ ഇന്നോളം ആണവായുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ഫലപ്രദമായി ഇടപെട്ട കരാറിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. എന്താണ് ന്യൂ സ്റ്റാർട്ട് ഉടമ്പടി? എന്തുകൊണ്ട് ഈ ഉടമ്പടി പ്രാധാന്യം അർഹിക്കുന്നു? ഉടമ്പടി ഇല്ലാതാകുന്നതോടെ ലോകം വീണ്ടും ആണവ ഭീഷണിയിലേക്കാണോ നീങ്ങുന്നത്?

Content Highlights: The last nuclear arms control treaty between the US and Russia, `New START`, has expired. Explore the implications for global security and future arms races.

Continue reading