ചബഹാറിന് മേൽ ഉപരോധത്തിന്റെ നിഴൽ! അമേരിക്കൻ നീക്കം ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് വെല്ലുവിളിയോ?

#അഖിൽ ശിവാനന്ദ്
ചബഹാർ തുറമുഖം| Photo: AFP
ചബഹാർ തുറമുഖം| Photo: AFP

ഇന്ത്യയ്‌ക്കെതിരേ വീണ്ടും കടുത്ത നീക്കവുമായി അമേരിക്ക! ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ അമേരിക്ക പിൻവലിക്കും. തുറമുഖത്തിന് 2018-ൽ നൽകിയ ഉപരോധങ്ങളിലെ ഇളവ് പിൻവലിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് ഭീഷണിപ്പെടുത്തിയത്. സെപ്റ്റംബർ 29 മുതൽ ഇത് നടപ്പാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേൽ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി അവര്‍ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പക്ഷേ, പാകിസ്താനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധം വന്നാല്‍ തുറമുഖത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്. എങ്ങനെയാണ് ചബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തിയത്? എന്താണ് ചബഹാറിന്റെ പ്രാധാന്യം? അമേരിക്കൻ ഉപരോധം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ചബഹാർ, മധ്യേഷ്യയിലേക്കുള്ള കവാടം

Content Highlights: US revokes sanctions waiver for India`s Chabahar Port project in Iran. Impact on India`s trade, connectivity, and strategic interests in Central Asia.

Continue reading