ട്രംപിനെ മോഹിപ്പിക്കുന്ന ഭൂമി, വിട്ടുതരില്ലെന്ന് ഡെന്മാർക്ക്; ഗ്രീൻലൻഡിന്റെ ഭാവിയെന്ത്?

ഗ്രീൻലൻഡിന്റെ പേരിൽ ഡെന്മാർക്കും അമേരിക്കയും ഇടയുന്നു ! പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ഗ്രീൻലൻഡിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് യു.എസ്. സ്ഥാനപതിയെ ഡെന്മാർക്ക് വിളിച്ചുവരുത്തി. ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റാസ്‌മുസെനാ(Lars Løkke Rasmussen )ണ് യു.എസ്. സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ട്രംപിന്റെ അടുപ്പക്കാരായ മൂന്നുപേർ ഗ്രീൻലൻഡുകാർക്കിടയിൽ യു.എസ്. സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചെന്ന് ഡാനിഷ് ദേശീയ ടെലിവിഷനായ ഡിആർ റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്. ഗ്രീൻലൻഡുകാർക്ക് ഡെന്മാർക്കുമായുള്ള അടുപ്പം ഇല്ലാതാക്കുകയാണ് ഇവർ ലക്ഷ്യമിട്ടതെന്നും മാധ്യമം ആരോപിച്ചു. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് ഡെന്മാർക്ക് നീങ്ങിയത്. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപടാനുള്ള യു.എസ്. ശ്രമം അംഗീകരിക്കാനാകില്ലെന്നാണ് ഡെന്മാർക്കിന്റെ നിലപാട്.
ഡെന്മാർക്കിന്റെ കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനുമേൽ ഏറെക്കാലമായി ട്രംപിന് നോട്ടമുണ്ട്. അമേരിക്കയുടെ സാമ്പത്തിക- സൈനിക സുരക്ഷയ്ക്ക് ദ്വീപ് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ആ പ്രദേശത്തെ വിലകൊടുത്ത് വാങ്ങാൻ സാധിച്ചില്ലെങ്കിൽ സൈനികമായി പിടിച്ചെടുക്കുമെന്നാണ് ഭീഷണി. ഇതിനിടെ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ ഗ്രീൻലൻഡ് സന്ദർശനം ദ്വീപ് വാങ്ങാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ആരോപണം. സന്ദർശനവേളയിൽ ചൈന-റഷ്യ ബന്ധം എടുത്തുപറഞ്ഞ് ഡെന്മാർക്കിനെ യു.എസ്. വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ദ്വീപ് വിൽപനയ്ക്കില്ലെന്നാണ് ആ നാടിന്റെയും ഡെന്മാർക്കിന്റെയും നിലപാട്. ട്രംപിനെതിരേ ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ട്രംപിന് ഗ്രീൻലൻഡ് പ്രധാനമാകുന്നത്?
Content Highlights: US-Denmark Tensions Rise Over Greenland as Trump's Pursuit Continues