ധാതു കരാറിൽ ഒപ്പിട്ട് യുഎസും ഓസ്‌ട്രേലിയയും; റെയർ എർത്തിന് മേലുള്ള ചൈനയുടെ മേധാവിത്വം തകർക്കുമോ?

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും റെയർ എർത്ത് മൂലക കരാറിൽ ഒപ്പുവെച്ചതിന് ശേഷം | Photo:  AP/PTI
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും റെയർ എർത്ത് മൂലക കരാറിൽ ഒപ്പുവെച്ചതിന് ശേഷം | Photo: AP/PTI

അപൂർവധാതുക്കളുടെ ഉത്പാദനത്തിൽ ചൈനയെ വെല്ലുവിളിക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്ക. ഇതിന്റെ ആദ്യപടി എന്നോണം യുഎസ് ഓസ്‌ട്രേലിയയുമായി ധാതുഖനന കരാറിൽ ഒപ്പിട്ടു. അപൂർവധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ സമ്പന്നമായ അപൂർവ ഭൗമവിഭവങ്ങളിൽ യുഎസ് കണ്ണുവയ്ക്കുന്നത്. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും കരാറിൽ ഒപ്പുവെച്ചത്. 850 കോടി ഡോളറിന്റേതാണ് (74,787 കോടിയോളം രൂപ) കരാർ. ധാതു ഇറക്കുമതിയിൽ ചൈനയ്ക്കുമേലുള്ള ആശ്രയത്വം കുറയ്ക്കുകയാണ് ലക്ഷ്യം.

Continue reading