41 ജീവന്‍ രക്ഷിച്ച ഹീറോകള്‍.. റാറ്റ് ഹോള്‍ മൈനേഴ്‌സ് ജീവിതത്തില്‍ മരണമുഖത്താണ്

ഖനി തൊഴിലാളി | Photo: Getty Images
ഖനി തൊഴിലാളി | Photo: Getty Images

ധാതുസമ്പന്നമായ മേഘാലയയിലെ മലനിരകളുടെ മാത്രം സവിശേഷതയായിരുന്നു യന്ത്രസാമഗ്രികളൊന്നും ഉപയോഗിക്കാതെയുള്ള കല്‍ക്കരിഖനനം. മലയോരങ്ങളില്‍ പലതിലും എലിതീര്‍ത്ത മാളങ്ങള്‍ പോലെയുള്ള ചെറുതുരങ്കങ്ങള്‍ കാണാം. കല്‍ക്കരി ഖനനം അവശേഷിപ്പിച്ച തുരങ്കങ്ങളാണ് ഇവയെല്ലാം. മലയുടെ വശത്തുനിന്ന് മണ്‍വെട്ടികൊണ്ട് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടന്ന് കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ചു കുഴിച്ചു ചെല്ലുന്ന ഖനനരീതിയാണ് ഇവിടത്തേത്ത്. 'റാറ്റ് ഹോള്‍ മൈനിങ് അഥവാ എലിമാളഖനനം' എന്നാണ് ഈ ഖനനരീതി അറിയപ്പെടുന്നത് പോലും. ചിറാപ്പുഞ്ചിയും ഷില്ലോങ്ങും മൗലിന്നോങ്ങും തുടങ്ങി എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൂക്കളും മഞ്ഞും വിരിച്ച മലയോരങ്ങളുമടങ്ങുന്ന വശ്യസൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികളെ ഈ ഖനികളും ആകര്‍ഷിക്കാറുണ്ട്. മേഘാലയ കയറിയെത്തുന്ന സഞ്ചാരികള്‍ മിക്കപ്പോഴും ഈ കുടുസ്സുഖനികളുംകൂടി കണ്ടിട്ടേ മടങ്ങാറുള്ളൂ. 

ഉത്തരാഖണ്ഡില്‍ തുരങ്കനിര്‍മാണത്തിനിടെ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി രക്ഷാമാര്‍ഗം തുറന്നത് ഉത്തര്‍ പ്രദേശില്‍നിന്നെത്തിയ റാറ്റ് മൈനേഴ്‌സ് ആയിരുന്നു. ഇതോടെ ഉത്തരേന്ത്യയിലുള്ള റാറ്റ് മൈനേഴ്‌സ് സംഘവും അവിടെയുള്ള ജീവിതങ്ങളും വീണ്ടും ചര്‍ച്ചയിലുയരുകയാണ്. ആരാണ് റാറ്റ് മൈനേഴ്‌സ്? എവിടെ നിന്നാണ് ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നത്? റാറ്റ് മൈനിങ്ങിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെന്തൊക്കെയാണ്? റാറ്റ് മൈനിങ്ങ് ഇന്ത്യയില്‍ നിരോധിക്കാന്‍ കാരണമെന്താണ്?  

Content Highlights: Understanding rat-hole mining silkyara tunnel rescue operation

Continue reading